കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആർ മോഹനൻ ഒഴിയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. സംസ്ഥാന സമിതിയംഗവും രാജ്യസഭാ മുന്‍ എം.പിയുമായ കെ.കെ. രാഗേഷിനെ നിയമിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന് തുടരും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ആര്. മോഹനാണ് നിലവിലെ പ്രൈവറ്റ് സെക്രട്ടറി. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറായിരുന്നു പ്രൈവറ്റ് സെക്രട്ടറി. അദ്ദേഹം പിന്നീട് ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി നിയമിക്കപ്പെട്ടു. അതിനുശേഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എം.വി. ജയരാജന് പ്രൈവറ്റ് സെക്രട്ടറിയായി. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ജയരാജന് പോയതിനെത്തുടര്‍ന്നാണ് ആര്. മോഹനെ നിയമിച്ചത്.