അയോദ്ധ്യ-ബാബ്രി മസ്ജിദ് ഭൂമി തർക്ക കേസിൽ 1045 പേജുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാൽ അത് രചിച്ച ജഡ്ജിയുടെ പേര് വെളിപ്പെടുത്തുന്നില്ല. ഇത് വളരെ അസാധാരണവും നടപ്പ് രീതികളിൽ നിന്ന് വേറിട്ടതുമായ ഒന്നാണ്. നിലവിലെ സമ്പ്രദായമനുസരിച്ച്, ഒരു ബെഞ്ച് നൽകിയ വിധിയിൽ അത് രചിച്ച ജഡ്ജിയുടെ പേര് വ്യക്തമാക്കും.
വിധിന്യായത്തെക്കുറിച്ചുള്ള മറ്റൊരു കൗതുകകരമായ വസ്തുത, അതിൽ 116 പേജുള്ള അനുബന്ധം ഉണ്ട് എന്നതാണ്, ഹിന്ദു ഭക്തരുടെ വിശ്വാസവും ആചാരവും പ്രകാരം തർക്ക സ്ഥലം രാമന്റെ ജന്മസ്ഥലമാണെന്ന് ഇതിൽ പ്രതിപാദിക്കുന്നു. ഈ അനുബന്ധത്തിന്റെ രചയിതാവിന്റെ പേരും നലകിയിട്ടില്ല
വിധിന്യായത്തിന്റെ അവസാന ഖണ്ഡിക, 929ആം പേജിൽ ഇങ്ങനെ പറയുന്നു:
“ഞങ്ങളിൽ ഒരാൾ, മേൽപ്പറഞ്ഞ കാരണങ്ങളോടും നിർദ്ദേശങ്ങളോടും യോജിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ പ്രത്യേക കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്: -ഹിന്ദു ഭക്തരുടെ വിശ്വാസത്തിനും ആചാരത്തിനും അനുസരിച്ച് തർക്കമുള്ള ഘടന രാമന്റെ ജന്മസ്ഥലമാണോ അല്ലയോ എന്ന കാര്യത്തിൽ. ഇതിനെകുറിച്ച് ജഡ്ജിയുടെ കാരണങ്ങൾ ഒരു അനുബന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നു ”
വിധികർത്താക്കളിൽ ഒരാളുടെ ഈ അനുബന്ധം വിവിധ പുരാതന ഗ്രന്ഥങ്ങളെയും തിരുവെഴുത്തുകളെയും പ്രതിപാദിക്കുന്നു:
“ഇപ്പോഴത്തെ രാമജന്മഭൂമി രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കാൻ ഹിന്ദുക്കളെ പ്രേരിപ്പിച്ച മതിയായ മതഗ്രന്ഥങ്ങൾ 1528 എ.ഡി.ക്ക് മുമ്പുള്ള കാലഘട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട് ”
അനുബന്ധത്തിന്റെ അവസാനം, ഇങ്ങനെ ഉപസംഹരിക്കുന്നു: “പള്ളി പണിയുന്നതിനുമുമ്പും അതിനുശേഷവുമുള്ള ഹിന്ദുക്കളുടെ വിശ്വാസവും ആചാരങ്ങളും എല്ലായ്പ്പോഴും ബാബറി പള്ളി പണിത സ്ഥലമാണ് രാമന്റെ ജന്മസ്ഥലം എന്നാണ് ഈ വിശ്വാസത്തിന് ഡോക്യുമെന്ററികളും, വാമൊഴി തെളിവുകളും ഉണ്ടെന്ന നിഗമനത്തിലാണ് എത്തുന്നത്. “