ധനകാര്യം ബാലഗോപാലിന്, പി. രാജീവ് വ്യവസായമന്ത്രി, കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതിആരോഗ്യ വകുപ്പ്വീണാ ജോര്‍ജിന്
തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്. ബിന്ദുവിനായിരിക്കും.
മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.
സി.പി.എമ്മിന്റെയും സി.പി. ഐ.യുടെയും കൈവശമുള്ള പ്രധാനവകുപ്പുകളില്‍ മാറ്റമില്ല.
പിണറായി വിജയന്- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
ആര്.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം
എം.വി. ഗോവിന്ദന്- തദ്ദേശസ്വയംഭരണം
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്- എക്സൈസ്, തൊഴില്‍
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം