മലപ്പുറം:സുപ്രീം കോടതിയുടെ അയോധ്യാ വിധി നിരാശാജനകമെന്ന് ഇ.കെ സുന്നി വിഭാഗം പ്രതികരിച്ചു. വിധി അതീവദുഃഖമുണ്ടാക്കുന്നുവെന്നും എന്നാല്‍ സുപ്രീംകോടതിയുടെ വിധി മാനിക്കുന്നുവെന്നും സമസ്ത കേരള ജം ഇയത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചു. സമുദായ ഐക്യം പുലരാന്‍ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘വിധി അതീവ ദുഃഖകരമാണ്. നിരാശാജനകവുമാണ്. അതോടുകൂടി സമസ്ത കേരള ജം ഇയത്തുല്‍ ഉലമ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെയും ഇന്ത്യന്‍ ഭരണഘടനയെയുമൊക്കെ മാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന സംഘടനയാണ്. അതുകൊണ്ട് ആ വിധി അംഗീകരിക്കുന്നു. ഇവിടെ സാമുദായികമായിട്ടോ മതപരമായിട്ടോ ഏതെങ്കിലും തരത്തിലുള്ള കലാപത്തിനോ സമസ്ത ഒരിക്കലും ശ്രമിക്കില്ല. വിധി അംഗീകരിക്കുന്നു. സാമുദായിക ഐക്യം തകരുന്ന ഒരുതരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടുള്ളതല്ല’. മുത്തുകോയ തങ്ങള്‍ പറഞ്ഞു.
അയോധ്യ വിധിയില്‍ പരാജയപ്പെട്ടവര്‍ നിരാശരാകുകയോ വിജയിച്ചവര്‍ ആഹ്ലാദിക്കുകയോ പാടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും നേരത്തേ പ്രതികരിച്ചിരുന്നു. സുപ്രീംകോടതി വിധി എന്തു തന്നെയായാലും അത് എല്ലാവരും മാനിക്കാന്‍ തയ്യാറാകാണമെന്നും കാന്തപുരം പറഞ്ഞു.
വിധി അംഗീകരിക്കുന്നുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിരുന്നു.വിധി അംഗീകരിക്കുന്നുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇത് തള്ളിയാണ് സമസ്ത രംഗത്തുവന്നത്