പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; ചടങ്ങിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ അഞ്ഞൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും, ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണം എന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. തൃശൂരിലെ ചികിത്സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ. ജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.അനില്‍ തോമസ് എന്ന അഭിഭാഷകനും, ഡെമോക്രറ്റിക് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന് എന്നിവര്‍ ചീഫ് ജസ്റ്റിസിന് നല്കിയ പരാതിയും ഇന്ന് കോടതി പരിഗണിക്കും. നാളെയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വച്ചാണ് ചടങ്ങ് നടക്കുന്നത്.