സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കര്‍; റിയാസും ബിന്ദുവും വീണയും മന്ത്രിസഭയില്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്.
സി.പി.എം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവിനും കെ.എന്‍. ബാലഗോപാലിനും ഇടം ലഭിച്ചു.
യഥാര്‍ഥത്തില്‍ ഒരു തലമുറമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിപ്പട്ടിക. ഡി.വൈ.എഫ്.ഐ. പ്രതിനിധിയായി പി.എം. മുഹമ്മദ് റിയാസ് മന്ത്രിയായപ്പോള്‍ മുന്‍ എം.പി. കൂടിയായ എം.ബി. രാജേഷ് സ്പീക്കറാകുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകള്‍ക്ക് ഇടം ലഭിച്ചു.
സി.പി.എം. മന്ത്രിമാര്‍:
1. എം.വി. ഗോവിന്ദന്
2. കെ. രാധാകൃഷ്ണന്
3. കെ.എന്‍. ബാലഗോപാല്‍
4. പി. രാജീവ്
5. വി.എന്‍. വാസവന്
6. സജി ചെറിയാന്
7. വി. ശിവന്‍കുട്ടി
8. മുഹമ്മദ് റിയാസ്
9. ആര്. ബിന്ദു
10. വീണ ജോര്‍ജ്
11 വി. അബ്ദുറഹ്മാന്