അപ്രതീക്ഷിത നീക്കം, കെ.കെ. ശൈലജ മന്ത്രിയാകില്ല, സ്പീക്കറാകുമെന്ന്,
അന്തിമ പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: കെ.കെ. ശൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീര്‍ത്തും അപ്രതീക്ഷിതവും.
ശൈലജ ഒഴികെ എല്ലാവരും മാറട്ടെ എന്നതില്‍ നിന്ന് ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ.
രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ പാര്‍ട്ടി അവരെ സ്പീക്കറാക്കുന്നത്. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു