ആദ്യം കുടുംബ പ്രശ്നം പരിഹരിക്കൂ: ഗണേഷിന് മന്ത്രിസ്ഥാനം ആദ്യടേമില്‍ നഷ്ടമാകാന്‍ കാരണം മുഖ്യമന്ത്രിക്ക് കിട്ടിയ സഹോദരിയുടെ പരാതി
തിരുവനന്തപുരം:കെ. ബി ഗണേഷ് കുമാറിന് ആദ്യ ടേമിലെ മന്ത്രിസ്ഥാനം നഷ്ടമായത് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണെന്ന് സൂചന. സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നത് കൊണ്ട് ഗണേഷിനെ മന്ത്രിയാക്കിയാല്‍ കേസ് സജീവമാകുമെന്ന് സഹോദരി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. ആദ്യം കുടുംബപ്രശ്നം പരിഹരിക്കാനും അതിന് ശേഷം മന്ത്രിയാക്കാമെന്നും മുഖ്യമന്ത്രി ഗണേഷിനെ അറിയിച്ചു. ആര് ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്പത്രത്തില് മകള്‍ ഉഷ മോഹന്‍ദാസിന്റെ പേര് ഒഴിവാക്കി ഗണേഷിന്റെ പേര് മാത്രമാണുള്ളതെന്നാണ് ആരോപണം. ഗണേഷിനെ മന്ത്രിയായി പരിഗണിച്ചതിനിടയിലാണ് സഹോദരി ഉഷ മുഖ്യമന്ത്രിയെ കണ്ടത്. തന്റെ പേര് ഒഴിവാക്കിയതിന് പിന്നില്‍ ഗണേഷാണെന്നും മന്ത്രിയാക്കിയാല്‍ കേസ് കൂടുതല്‍ സജീവമാകുമെന്നും പറഞ്ഞതായാണ് വിവരം. മാത്രമല്ല ഗണേഷുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങളും പുറത്ത് വരുമെന്ന സൂചനയും നല്കി. കാര്യങ്ങള്‍ പരിശോധിക്കട്ടെയെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഗണേഷിനെ വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കി. മന്ത്രിസഭയിലേക്ക് ആദ്യ ഘട്ടം പരിഗണിച്ചതാണെന്നും എന്നാല്‍ ആദ്യം കുടുംബ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നുമാണ് സൂചന. എന്നാല്‍ ഇക്കാര്യത്തോട് ഗണേഷ് കുമാര്‍ പ്രതികരിച്ചിട്ടില്ല