പനി ബാധിച്ച് രണ്ട് വയസ്സുകാരിമരിച്ചു
കാഞ്ഞങ്ങാട് :പരപ്പ മുസ്ലീം ജുമാ മസ്ജിദ് ജീവനക്കാരൻ വലിയ മുറ്റത്തെ ബീരാൻ്റെ മകൻ ,അബുദാബി റഹബയിൽ ജോലി ചെയ്യുന്ന ഷമീറിന്റെ രണ്ട് വയസ്സുള്ള കുട്ടി മുസമ്മില പനി ബാധിച്ച് മരണപ്പെട്ടു. മിനിഞ്ഞാന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച മുസമ്മില മോൾക്ക് ഇന്ന് രാവിലെ അസുഖം മൂർഛിക്കുകയായിരുന്നു.
കോവിഡ് പരിശോദനയിൽ നെഗറ്റീവ് റിസൾട്ടാണ്.
ഡോക്ടർമാരുടെ അഭ്യർത്ഥന പ്രകാരം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കാസർകോട് വെച്ച് കുട്ടി മരണപ്പെട്ടു. കാര്യമായ ഒരസുഖവും കുട്ടിക്ക് മുമ്പ് ഉണ്ടായിരുന്നില്ല.
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ തണ്ടുമ്മൽ സ്വദേശിനിയായ മൈമൂനയുടെയും ഷമീറിൻ്റെയും ഏകമകളാണ് മുസമ്മില മോൾ. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം ലഭിച്ച പൊന്നുമോളുടെ ആകസ്മികമായ മരണ വിവരമറിഞ്ഞ ഞെട്ടലിൽ കണ്ണീരോടെ അബുദാബിയിൽ കഴിയുന്ന ഷമീർ ഇന്ന് രാത്രി ഒന്നര മണിക്കുളള വിമാനത്തിൽ നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിലാണ്.മയ്യത്ത് ഇന്നുച്ചതിരിഞ്ഞ് കല്ലൂരാവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.വർഷങ്ങൾക്ക് ശേഷം ലഭിച്ച ഏക മകളെ വിധി തട്ടിയെടുത്ത വിവരമറിഞ്ഞ വേദനയിലാണ് നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം.