അജാനൂർ മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ട്രഷററും പൗരപ്രമുഖനും ഗൾഫ് വ്യാപാരിയുമായ
എംഎൻ മുഹമ്മദ് ഹാജി നിര്യാതനായി
കാഞ്ഞങ്ങാട്: അജാനൂർ മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ട്രഷററും പൗരപ്രമുഖനും ഗൾഫ് വ്യാപാരിയുമായ എം. എൻ മുഹമ്മദ് ഹാജി (73) നിര്യാതനായി.
മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയിൽ നേരത്തെയും ട്രഷററായി സേവനമനുഷ്ടിച്ചിരുന്നു സജീവ മുസ്ലിം ലീഗ് കാരാനായിരുന്നു. മാണിക്കോത്ത് ഗവ ഫിഷറീസ് സ്കൂളിന്റെ വികസനത്തിന് വേണ്ടി അഞ്ച് സെന്റ് സ്ഥലം ദാനമായി നല്കി എം എൻ മുഹമ്മദ് ഹാജി മാതൃക കാണിച്ചിരുന്നു.
ഇന്ന് വൈകിട്ടോട് കൂടി മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും,
ഭാര്യ ഖദീജ ഹജ്ജുമ്മ
മക്കൾ :ഇസ്മായിൽ എം എൻ (സെൻട്രൽ മാണിക്കോത്ത് ചാരിറ്റബിൾ സെന്റർ സി എം സി പ്രസിഡൻ്റ്), ഖാലിദ് എം എൻ (ഗൾഫ്),
കൗലത്ത്, ഹാബിറ, സുമയ്യ, ആയിഷ
മരുമക്കൾ :
ഡോ: ആരിഫ് തെക്കേപുറം,ശുക്കൂർ ഹാജി മുബാറക്ക് മാണിക്കോത്ത്, അമീർ കലൂരാവി, കൊത്തിക്കാൽ ശാഹുൽ മഡിയൻ,
സുനൈന മഡിയൻ,
ഫർഹാന അതിഞ്ഞാൽ
സഹോദരി: ദൈനബി