ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
മാവുങ്കാൽ: മെഡിക്കൽ റപ്പ് സെൻസിറ്റീവ് മൂലക്കണ്ടം “വൃന്ദാവനത്തിൽ ” പി . രാജ്മോഹൻ നായരുടെ ഭാര്യ എ.വി. ശ്രീഷ ( 45 ) അന്തരിച്ചു. .ഡെങ്കിപ്പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കിടെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം.
കണ്ണൂർ വരത്തെ നാരായണൻ നമ്പ്യാരുടെയും സരോജിനി അമ്മയുടെ മകളാണ് .മക്കൾ: എ വി.ചൈത്ര ( എൻജിനീയറിങ് വിദ്യാർഥി വിമൽജ്യോതി ചെമ്പേരി ) ,രാജശ്രീ ( വിദ്യാർത്ഥി സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ). സഹോദരങ്ങൾ: എ വി . രാജേഷ് (ഇന്ത്യൻ ആർമി ഡൽഹി ), എ.വി. സന്തോഷ് (വലിയന്നൂർ സർവീസ് ബാങ്ക്) , എ.വി.ജിഷ (അഴീക്കോട് ).