വർഗ്ഗവഞ്ചകർക്ക് കാലം കാത്തുവെച്ച മറുപടി : മൊയ്തീൻ കുഞ്ഞി കളനാട്
കാസർകോട് : വിശ്വാസമർപ്പിച്ച പാർട്ടിയെയും പ്രവർത്തകരെയും വഞ്ചിച്ചു ആദർശത്തെ ബലികഴിച്ചു അക്കരെ നിന്നും വെച്ചുനീട്ടുന്ന അപ്പക്കഷ്ണം കൊതിച്ചവർക്ക് കാലം കാത്തുവെച്ച മറുപടിയാണ് പുതിയ പിണറായി മന്ത്രി സഭയിലേക്കുള്ള ഐ എൻ എല്ലിന്റെ പ്രവേശനമെന്നു നാഷണൽ ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് മൊയ്തീ ൻ കുഞ്ഞി കളനാട്.
അക്കരെ നിന്നും നീട്ടിയ അപ്പക്കഷ്ണം അത് മോഹിച്ചു പോയവർക്ക് കിട്ടാക്കനിയായി ഇരിക്കുമ്പോളാണ് കാൽ പതിറ്റാണ്ടു കാലം ഇടതുമുന്നണിയുടെ തളർച്ചയിലും വളർച്ചയിലും പാറ പോലെ ഉറച്ചു നിന്നതിനുള്ള പ്രതിഫലം ലഭിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നു
മുൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ മൊയ്ദീൻ കുഞ്ഞി കളനാട് കൂട്ടിച്ചേർത്തു ,
പുതിയ മന്ത്രിസഭയിൽ അംഗമാവാൻ പോകുന്ന ഐ എൻ എൽ ദേശീയ ജനറൽ സെക്രട്ടറിയും കോഴിക്കോട് സൗത്ത് നിയുക്ത എം എൽ എ യുമായ അഹമ്മദ് ദേവർകോവിലിന് അദ്ദേഹം കാസർകോടിന്റെ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു .