കൊവിഡ് രോഗി വെൻ്റിലേറ്റർ കിട്ടാതെ മരിച്ചെന്ന്,വാർത്തയ്ക്ക് പിന്നാലെ പരാതിയില്ലെന്ന് ബന്ധുക്കൾ
തടിയൂരി ന്യൂസ് ചാനൽ
മലപ്പുറം: മലപ്പുറത്ത് വെൻ്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി പരാതി പൊളിഞ്ഞു.മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധിച്ച് മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും സാധിച്ചില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെൻ്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ച് കിട്ടിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പരാതിയില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ ഇപ്പോൾ.ഇതോടെ ന്യൂസ് ചാനൽ വെട്ടിലായി.