ഇതര സംസ്ഥാന ലോട്ടറി; സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
അന്യസംസ്ഥാന ലോട്ടറികളുടെ വില്പന നിയന്ത്രിച്ച് ഉത്തരവിറക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.
സാന്റിയാഗോ മാര്ട്ടിന് ഡയറക്ടര്‍ ആയ പാലക്കാട്ടെ ഫ്യൂച്ചര്‍ ഗൈമിങ് സൊല്യൂഷന് കമ്ബനിക്ക് വില്പനാനുമതി നല്കിയ സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന് ബഞ്ച് റദ്ദാക്കിയത്.
നികുതി വെട്ടിച്ച് ലോട്ടറി വില്‍പ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വര്‍ഷങ്ങള്‍ക്കുമുമ്ബ് സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തില്‍ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു.