കരിന്തളത്ത് പരക്കെ നാശം വിതച്ച് കാറ്റും മഴയും, വൈദ്യുതി താറുമാറായി
കരിന്തളം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കറ്റിലും മഴയിലും കിനാനു-കരിന്തളം പഞ്ചായത്തിൽ വൻ നാശം
കാറ്റിൽ കൊല്ലംപാറ കീഴ്മാല സ്കൂളിന് മുൻവശത്തെ ബസ്സ് വെയ്റ്റിംഗ് ഷെൽട്ടറിൻ്റെ മേൽക്കൂര പറന്നു പോയി. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപ്പഴകി വീണ് വൻ നാശനഷ്ടമണ്ടായി.
പാറക്കോലിൽ വൈദ്യുതി കമ്പിയുടെ മേൽ കവുങ്ങ് പൊട്ടി വീണ് വൈദ്യുതി ലൈൻ തകർന്ന് വൈദ്യുതിബന്ധം താറുമാറായി.
വാഴക്കൃഷി ഉൾപ്പെടെ വൻ കൃഷി നാശമുണ്ടായതായി പഞ്ചായത്തധികൃതർ അറിയിച്ചു.