യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി
പയ്യോളി (കോഴിക്കോട്): പ്രമുഖ സാഹിത്യകാരനായിരുന്ന പരേതനായ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തിക്കോടി പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മൃതദേഹം തിക്കോടി മീത്തലെപള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
2020 ഡിസംബർ 12നായിരുന്നു യു.എ. ഖാദർ മരണപ്പെട്ടത്. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കൾ: സലാം, (കോഴിക്കോട്), സഹീർ (ദുബായ്). സഹോദരങ്ങൾ: അയിശു, റാബിയ, സഫിയ, വി.കെ. അബ്ദുൽ മജീദ് (മെമ്പർ, തിക്കോടി ഗ്രാമപഞ്ചായത്ത്), വി.കെ.അബ്ദുൽ ലത്തീഫ്.