സിപിഎമ്മുമായി ചർച്ച പൂർത്തിയായി,കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിൻ മന്ത്രിയാവും, ജയരാജ് ചീഫ് വിപ്പും
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) നിയമസഭാകക്ഷി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ഡോ. എൻ. ജയരാജാണ് ഉപനേതാവ്. മന്ത്രിസ്ഥാനത്തേക്ക് റോഷി അഗസ്റ്റിൻ നിയോഗിക്കപ്പെടും. സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും.
അഡ്വ. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറി-അഡ്വ. പ്രമോദ് നാരായണൻ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ട്രഷറർ.
ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാകക്ഷിയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി.പി.എമ്മുമായുള്ള ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം തിങ്കളാഴ്ച എൽ.ഡി.എഫ്. യോഗത്തിലുണ്ടാവും.
തോമസ് ചാഴികാടൻ എം.പി., സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.