ഇവിടെ വീട് വെക്കരുതെന്ന് പറഞ്ഞു, മൂസ കേട്ടില്ല, ഒടുവിൽ 50ലക്ഷത്തിന്റെ വീട് കടലെടുത്തു, വീട് പണിതത് തീരദേശ നിയമം ലംഘിച്ച്, വാർത്തയുമായി മംഗളം
mangalam report
കാസര്‍കോട് : ഉപ്പള മുസോടിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ കടല്‍ക്ഷോഭത്തില്‍ ഇരുനില വീട് തകര്‍ന്നുവീണു. മുസോടിയിലെ മൂസയുടെ ഇരുനില വീടിന്റെ ഉള്ളറകൾ പുറത്തു വന്നു.കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നത് അത് 50 ലക്ഷം രൂപ മുടക്കി ഏതാനും വര്‍ഷം മുന്‍പ് നിര്‍മിച്ചതാണ് ഈ വീട് .
എന്നാല്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പണിത വീടായതിനാല്‍ പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ നല്‍കിയിരുന്നില്ല. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന മറ്റൊരു വീടിന്റെ നമ്പര്‍ ഉപയോഗിച്ചാണ് ഇലക്ട്രിസിറ്റി കണക്ഷന് സംഘടിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഉണ്ടായ കടലാക്രമണത്തില്‍ വീടിന്റെ അടുക്കള ഭാഗം ചെറിയ രീതിയില്‍ തകര്‍ന്നിരുന്നു.ഇതേതുടര്‍ന്ന് ഈ കുടുംബം ഒരുവര്‍ഷം മുന്‍പ് ഇവിടെ നിന്ന് താമസം മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു കൂടാതെ വീടിന്റെ ഫര്‍ണിച്ചറുകളും , ഒപ്പംതന്നെ കട്ടില ,ജനല്‍ എന്നിവയും ഉള്‍പ്പെടെയുള്ളവ ഇളക്കിമാറ്റി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.
വീട് തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലും മറ്റു വാര്‍ത്താ മാധ്യമങ്ങളിലും വന്നതോടെ കടലാക്രമണ ഭീഷണിയുടെ ഭീകരമുഖമാണ് എല്ലാവരും കണ്ടത്. കടല്‍ക്ഷോഭം അറിഞ്ഞ് നാട്ടുകാര്‍ ഇവിടെ വീട് വെക്കേണ്ടെന്ന് മൂസയോട് നിരവധി തവണ അഭ്യര്‍ത്ഥിച്ചെങ്കിലും കേള്‍ക്കാതെയാണ് വീട് പണിതത് എന്ന് നാട്ടുകാര്‍ പറയുന്നു
എന്നാല്‍ ചുട്ടുപൊള്ളുന്ന വേനല്‍ ചൂട് അനുഭവിക്കേണ്ട മെയ് മാസത്തില്‍ ഉണ്ടായ ന്യൂനമര്‍ദ്ദത്തില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ ആദ്യം തകര്‍ന്നു വീണത് മൂസയുടെ വീടാണ്.
മറിയം ഇബ്രാഹിം, തസ്ലീമ എന്നിവരുടെ വീടുകളും ഇന്നലെ തകര്ന്നവയില്പെടുന്നു. ആസിയ സുലൈമാന്റെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. വെള്ളിയാഴ്ച പുലര്‍ചയോടെയാണ് കടല്‍ ക്ഷോഭം രുക്ഷമായത്. മുന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്തെ ഏഴ് വീടുകള്‍ കടലെടുത്തിരുന്നു.
bnc report
എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന് നാട്ടുകാർ സാക്ഷ്യപെടുത്തുന്നു .കടലാക്രമണം ശക്തമായതോടെയാണ് ഇവിടെ താമസിച്ചിരുന്ന കുടുംബം ഒഴിഞ്ഞു പോയതെന്നും കാട്ടിലെ ജനലകളൂം മറ്റു വസ്തുക്കളും കടലാക്രമണനത്തിൽ വിട് തകരുമെന്ന് ഉറപോയതോടെ തലേ ദിവസം മാത്രമാണ് എടുത്തു മാറ്റിയത് .