ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ ഭാര്യ ലീല കൃഷ്ണന് നിര്യാതയായി
കണ്ണൂര്‍: ലീല ഗ്രൂപ്പ് ഉടമയായിരുന്ന ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ ഭാര്യ ലീല കൃഷ്ണന് (90) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുടുംബത്തോടൊപ്പം ദീര്‍ഘകാലമായി മുംബൈയില്‍ താമസിച്ച് വരികയായിരുന്നു. മുംബൈ ജുഹുവില്‍ ഉച്ചയ്ക്ക് 12.30 സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.