ടൗട്ടെ ചുഴലി മൂലംകലിയടങ്ങാതെ കടല് മിഴിയടക്കാതെ തീരം
കാഞ്ഞങ്ങാട് : ടൗട്ടെ ചുഴലി മൂലം താണ്ഡവമാടിയ കടൽ മൂന്നു മീറ്ററിധികം ഉയരത്തിലാണ് തിരമാലകൾ രൂപം കൊണ്ടത് കടൽ അടി തട്ടിൽ നിന്നു ചെളിയടക്കമുളള തിരയാണ് ശനിയാഴ്ച പുല ർച്ചെ രണ്ടു മണി മുതൽ തീരത്തേക്ക് അടിച്ചു കയറ്റുന്നത് ഇതിന്റെ കൂട പലയിനം കടൽ ജീവികളും കരയിൽ അകപ്പെടുന്നു ചിത്താരി കടപ്പുറത്തെ നാലോളം വിടുകളിലാണ് കടൽ ഭീഷണി നേരിടുന്നത് ഇവിടന്നെ സ്ത്രികളെയും കുട്ടികളുമടക്കമുള്ളവരെ ബന്ധു വിടുകളിലേക്കു കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മാറ്റിയിരുന്നു ചിത്താരി അജാനൂർ , ബല്ലാ, മീനാപ്പിസ് , കാഞ്ഞങ്ങാട്, പുഞ്ചാവി എന്നി കടപ്പുറങ്ങളിലെ യുവാക്കളടക്കമുളളവർ കടൽ വീണ്ടും കരയിലേക്കു കയറുമോ എന്ന ആശങ്കയുളളതിനാൽ ഞായറാഴ്ച പുലർച്ച വരെ മിഴി ചിമ്മാതെ കാവലിരുന്നു തങ്ങളുടെ ഉറ്റവരെ സംരക്ഷിക്കാൻ . ഇതിനിടെ ചിലയിടങ്ങളിൽ വൈദ്യുത ബന്ധം നിലച്ചതും കൂടുതൽ ആശങ്കയിലായി.