ബ്ലാക്ക് ഫംഗസ് കേരളത്തിലും, കൂടുതല്‍ പരിശോധന നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം:ചില സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് കേരളത്തിലും അപൂര്‍വമായി കണ്ടുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ട്. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തരുത്. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ട്. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തരുത്. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുര്‍വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണ്. കുട്ടികള്‍ക്കും അത് നല്‍കാവുന്നതാണ്. നടപടിക്ക് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജന്‍ ഇന്നലെ നല്ല രീതിയില്‍ ആശുപത്രികളില്‍ എത്തിക്കാനായി. വലിയ പ്രശ്നങ്ങള്‍ ഇന്നുമുണ്ടായിട്ടില്ല. ഒരു ഓക്സിജന്‍ ട്രെയിന്‍ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആദ്യ ട്രെയിന്‍ നാളെ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ കൊടികളും ചിഹ്നങ്ങളും പ്രകടിപ്പിച്ച് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനത്തിന് വരുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. പൊതുപ്രവര്ത്തനത്തിനുണ്ടാകേണ്ട യോജിപ്പിന് തടസമുണ്ടാകും. തദ്ദേശ പ്രതിനിധികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. 18-44 വയസുള്ളവരുടെ വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു. 20 കാറ്റഗറികളില്‍ പെടുന്ന ഗുരുതര രോഗമുള്ളവര്ക്കായിരിക്കും മുന്‍ഗണന. ഇവര്‍ ഉടന്‍ രജിസ്ട്രേഷന് ചെയ്ത് വാക്സിന് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.