രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു മുന്ന് പേർക്ക് പരിക്ക്
തളിപ്പറമ്പ്: കനത്ത മഴയിൽ ദേശീയ പാതയിൽ ഏഴാംമൈലിൽ ഗുരു തരാവസ്ഥയിലായിരുന്ന രോഗിയുമായി പോകുകയായിരുന്ന ആം ബുലൻസ് തെന്നി മറിഞ്ഞു ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴേകാലോടെ ഏഴാംമൈൽ എം.ആർ.എ. ഹോട്ടലിന് സമീപത്തായിരുന്നു അപകടം.
ആലക്കോട് നിന്നും രോഗിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആലക്കോട് സഹകരണ ആശുപത്രിയുടെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
ആലക്കോട് മണക്കടവ് സ്വദേശികളായ രാജപ്പൻ, സുലോചന എന്നിവർക്കും ആലക്കോട് അരങ്ങം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ രഞ്ജിത്തി (33)നുമാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത് തളിപ്പറമ്പ് കൺട്രോൾ റൂം പോലീസും തക്കസമയത്ത് എത്തിയിരുന്നു.