ടൗട്ടേ കാസര്‍കോട് നാശം വിതക്കുന്നു. തീരദേശ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു വീഴുന്നു.
കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കാസർകോട് കനത്ത കാറ്റും മഴയും തുടരുന്നു. കനത്ത നാശനഷ്ടങ്ങളാണ് തീരദേശ മേഖലയിൽ ഉണ്ടായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. ചെമ്പരിക്ക,കീഴൂർ, ചേരങ്കൈ കുമ്പള തുടങ്ങിയ തീരപ്രദേശങ്ങളിൽ കടല്‍ കര കയറിയിട്ടുണ്ട്. മുസോടി കടപ്പുറത്ത് ഒരു ഇരുനില വീട് വീട് നിലം പൊത്തി. മുസോടിയിലെ മൂസയുടെ വീടാണ് തകർന്നത്. ആറു വീടുകൾ കൂടി കടലാക്രമണ ഭീഷണിയിലാണ്. കഴിഞ്ഞദിവസം കടലാക്രമണം രൂക്ഷമായിരുന്നെങ്കിലുംഇന്ന് രാവിലെ മുതൽ കടല്‍ തിരത്തേക്ക് ഇരച്ച് കയറിത്തുടങ്ങി. ഇതോടെയാണ് തീരത്തെ വീടുകള്‍ക്ക് നാശനഷ്ടങ്ങൾ നേരിട്ടത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കിട്ടയതെല്ലാം കയ്യില്‍ പെറുക്കിയെടുത്ത് സുരക്ഷിത അകലത്തിലേക്ക് മാറി നിന്നവരുടെ കണ്മുന്നിലാണ് വീടുകള്‍ നിലംപൊത്തി വീഴുന്ന നടുക്കുന്ന
കാഴ്ചയുണ്ടായത്.