മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു അദ്ദേഹം. പിന്നീട് ബിഹാർ ഗവർണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ് പ്രതിനിധിയായി അമൃത്സറിൽനിന്ന് ലോക്സഭയിലെത്തി.