സ്കോളര്‍ഷിപ്പ് തുക വാക്സിന് ചാലഞ്ചിലേക്ക് നല്കി കൊച്ചുമിടുക്കി
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് യു ബി എം സി വിദ്യാലയത്തിലെ
മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി വൈഷ്ണവി ചന്ദ്രൻ തനിക്ക് കിട്ടിയ സ്കോളർഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട് നിരവധി ആളുകൾ കഷ്ട യാതനകൾ അനുഭവിക്കുമ്പോൾ അവരെ സഹായിക്കാതിരിരുന്നാൽ മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റുമെന്ന് ഈ കൊച്ചു വിദ്യാർത്ഥിനി മാതാപിതാക്കളോട് പറയുകയായിരുന്നു.കാഞ്ഞങ്ങാട് മുറിയനാവിയിലെ ചന്ദ്രൻ അനുരൂപ ദമ്പതികളുടെ മകളാണ് ഈ കൊച്ചു വിദ്യാർത്ഥിനി.