ചേരങ്കൈ കടപ്പുറത്ത് കടലേറ്റം അഞ്ച് വീടുകള്‍ അപകടാവസ്ഥയില്‍
കാസര്‍കോട് : കടപ്പുറം വാര്‍ഡ് ഒന്നില്‍ ഉള്‍പ്പെടുന്ന ചേരങ്കൈ കടപ്പുറത്ത് കടലേറ്റം രൂക്ഷം. കടപ്പുറത്തെ ജനവാസമേഖലയിലേക്ക് കടല്‍വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഈ മേഖലയിലെ അഞ്ച് വീടുകള്‍ അപടകഭീഷണിയിലാണ്. ഒരാഴ്ച മുമ്പ് കടല്‍ കരയിലേക്ക് കയറിവരുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രൂക്ഷമായത്. ശക്തമായ കാറ്റില്‍ വലിയ തിരകള്‍ കടല്‍ഭിത്തികള്‍ മറികടന്ന് വരികയാണ്. കടലിനോട് ചേര്‍ന്നുള്ള വീടുകള്‍ക്കുള്ളിലേക്കും വെള്ളം അടിച്ചു കയറുന്നുണ്ട്. വീടുകള്‍ അപകടത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി.
ശക്തമായ കാറ്റ് ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.