കാറ്റും മഴയും ശക്തം കാസർകോട് ജില്ലയിൽ റെഡ് അലർട്ട്
കാസർകോട്: ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു..കടൽ പ്രക്ഷുബ്ധമാണ്. കഴിഞ്ഞ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. നിലവിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാസർകോട് ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ക്യാമ്പുകൾ തുറന്നിട്ടില്ല. നിലവിൽ ജില്ലയിൽ മഴ തുടരുകയാണ്.