അടിയന്തിര ഘട്ടങ്ങള്‍ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന മുന്നൊരുക്കങ്ങള്‍ ഇതാണ്
കാസർകോട് : ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. അടിയന്തിര ഘട്ടങ്ങളെ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന മുന്നൊരുക്കങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കയ്യില്‍ കരുതണം.
ഔദ്യോഗിക അറിയിപ്പുകള് മാത്രം ശ്രദ്ധിക്കുക. കിംവദന്തികള്‍ പരത്താതിരിക്കുക.
കേരളതീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കുക.
വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ കൊളുത്തിട്ട് സുരക്ഷിതമാക്കുക. വാതിലുകളും ഷട്ടറുകളും അടച്ചിടുക.
മരങ്ങള്‍ ഒടിഞ്ഞു വീഴാതിരിക്കുവാന്‍ കോതി ഒതുക്കുക
വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. തീവ്ര മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ കെട്ടിയിടാതെയും കൂട്ടില്‍ അടച്ചിടാതെയുമിരിക്കുക.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, യു പി എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവയില്‍ ആവശ്യമായ ചാര്‍ജ് ഉറപ്പാക്കുക.
ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കുക.
ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ വീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.
അടിയന്തിര സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിലോ താലൂക്ക്തല കണ്ട്രോള് റൂമുകളുമായോ ബന്ധപ്പെടണം.
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കാം
എമര്‍ജന്‍സി കിറ്റ് എപ്പോഴും കയ്യില്‍ കരുതുന്നത് അപകട സമയങ്ങില്‍ ജീവന് തന്നെ രക്ഷിച്ചേക്കാം. പ്രധാനമായും 14 സാധനങ്ങളാണ് എമര്‍ജന്‍സി കിറ്റില്‍ കരുതേണ്ടത്.
ഒരു ദിവസത്തേക്ക് ഒരാള്‍ക്ക് ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളം. ബിസ്ക്കറ്റ്, റസ്ക്, നിലക്കടല പോലുള്ള ലഘു ഭക്ഷണ പദാര്‍ഥങ്ങള്‍.
ഫസ്റ്റ് എയ്ഡ് കിറ്റ്.
ആധാരം, ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി വിലയേറിയ രേഖകള്‍, അത്യാവശ്യത്തിനുള്ള പണം.
ദുരന്ത സമയത്ത് അപ്പപ്പോള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ ഒരു റേഡിയോ.
വ്യക്തി ശുചിത്വ വസ്തുക്കളായ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്ററി പാഡ് തുടങ്ങിയവ
ഒരു ജോടി വസ്ത്രം.
ഭിന്നശേഷിക്കാര്‍ ആണെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങള്‍.
വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും പ്രവര്‍ത്തന സജ്ജമായ ടോര്‍ച്ചും ബാറ്ററിയും.
രക്ഷാ പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനായി വിസില്‍
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കത്തിയോ ബ്ലേയ്ഡോ
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, പവര്‍ ബാങ്ക്
സാനിറ്റൈസര്‍, സോപ്പ്
മാസ്ക്