ലോക്ഡൗണ്‍ മേയ് 23 വരെ; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി. നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഈ ജില്ലകളില്‍ ലോക്ഡൗണില്‍ ഇപ്പോഴുള്ള പൊതു ഇളവുകള്‍ കുറയ്ക്കും. മറ്റിടങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരും