600 കുപ്പി കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ
കാസർകോട് : വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന അറുന്നൂറ് കുപ്പി കർണ്ണാടക മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി . ഉപ്പള ബാരന്തു ബയലിലെ ദുർഗ നിവാസിൽ റിതേ ഷി (20) നെയാണ് മഞ്ചേശ്വരം മുളിഞ്ചയിൽ വെച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സി കെ. വി.സുരേഷ്, എം.വി. സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസ് ർമാരായ പി. മനോജ്, എൽ. മോഹൻ കുമാർ, പൃഷി, എൽ. മഹേഷ്, ശൈലേഷ്കുമാർ, ഡവർ ഡിജിത്ത് എന്നിവ രടങ്ങിയ സംഘം പിടികൂടിയത്.
750 മില്ലിയുടെ അമ്പത് പെട്ടികളിലായി സൂക്ഷിച്ച അരുന്നൂറ് കുപ്പി മദ്യമാണ് പിടികൂടിയത് . എക്സൈസ് സംഘത്തെ കണ്ട് അമിത വേഗതയിൽ ഓടിച്ചു പോയ കാർ മൂന്ന് കിലോമീറ്ററോളം പിൻതുടർ ന്നാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.14. എഫ്. 2300 നമ്പർ സാൻട്രോ കാർ അധികൃതർ കസ്റ്റഡിയിലെടുത്തു.