വാക്സിൻ ചാലഞ്ചിൽ പയ്യന്നൂർ പോലീസും
പയ്യന്നൂർ . സംസ്ഥാന സർക്കാറിന്റെ വാക്സിൻ ചാലഞ്ചിൽ പയ്യന്നൂർപോലീസ് സേനയും പങ്കാളികളായി. പയ്യന്നൂർ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളും ചേർന്ന് സ്വരൂപിച്ച 10 ലക്ഷം രൂപ ഡിവിഷൻ ഡിവൈ.എസ്.പി.എം, സുനിൽകുമാർ നിയുക്ത പയ്യന്നൂർ എം. എൽ.എ..ടി.ഐ മധുസൂദനന് കൈമാറിയാണ് പയ്യന്നൂർ പോലീസ് മാതൃകയായത്. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ എം.സി. പ്രമോദ്, പോലീസ് ഓഫീസേർസ് അസോസിയേഷൻജില്ലാ പ്രസിഡണ്ട് കെ പ്രിയേഷ് കുമാർ, സെക്രട്ടറി പി.രമേശൻ ,എസ്.ഐ.മാരായ എൻ.കെ.ഗിരീഷ്, കെ.പി. ഹരിദാസൻ എന്നിവർ സന്നിഹിതരായിരുന്നു.