കയ്യൂർ സമരസേനാനി വി വി കുഞ്ഞമ്പുവിൻ്റെ മകൾ
വി വി സരോജിനി നിര്യാതയായി
കരിവെള്ളൂർ.:കയ്യൂർ സമര സേനാനിയും മുൻ നീലേശ്വരം എം എൽ എ യുമായ വി വി കുഞ്ഞമ്പുവിൻ്റെയും വി വി മാണിയമ്മയുടെയും മകൾ വി വി സരോജിനി (82) നിര്യാതയായി . നാളെ രാവിലെ കരിവെള്ളൂർ രക്തസാക്ഷി നഗറിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം
സംസ്ക്കരിക്കും.
സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ്, കരിവെള്ളൂർ – പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ആദ്യ ജില്ലാ കൗൺസിൽ അംഗം, കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭർത്താവ് : പരേതനായ പി വി കുഞ്ഞപ്പൻ ( നോവലിസ്റ്റ്, കെ കരിവെള്ളൂർ, റിട്ട. അധ്യാപകൻ, കരിവെള്ളൂർ ഏ വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: പ്രസന്നകുമാരി (ഗൾഫ്), ജയശ്രീ (അങ്കണവാടി വർക്കർ, ചീറ്റ), ജയദേവൻ ( എക്സ്. ഗൾഫ്), അനിത (അധ്യാപിക, വേളം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കെ വി ഗോപാലൻ (ഗൾഫ്), വി വി ജനാർദ്ധനൻ (റിട്ട. ജില്ല ബാങ്ക്), കെ എ ശങ്കരൻ (റിട്ട. ഹെഡ് മാസ്റ്റർ, ചൊക്ലി രാമവിലാസം ഹൈസ്കൂൾ), ഗീത (അധ്യാപിക, നിടുവാലൂർ യുപി സ്കൂൾ). സഹോദരങ്ങൾ : ലീല, രാഘവൻ (കണ്ടക്ടർ, കെഎസ്ആർടിസി), വിജയൻ (റിട്ട. കാസർകൊട് ജില്ല ബാങ്ക്), പരേതനായ വി വി ഭാസ്കരൻ.