നീലേശ്വരം തൈക്കടപ്പുറത്ത് ഇടിമിന്നലേറ്റ് വീട് തകര്‍ന്നു
നീലേശ്വരം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. നഗരസഭയിലെ ഇരുപത്തി ഏഴാം വാർഡ് തൈക്കടപ്പുറത്തെ അസീമ-പിവി ഇഖ്ബാൽ ദമ്പതികളുടെ ‘നഫീസ മൻസിൽ’ എന്ന വീടാണ് കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ തകർന്നത്. വീടിന്റെ അടുക്കള ഭാഗത്തെ കോൺക്രീറ്റ് ചിമ്മിനിക്കാണ് ഇടി വീണത്.
അപകടം നടന്ന വീട്ടിൽ നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പി മുഹമ്മദ് റാഫി, കൗൺസിലർ വി അബൂബക്കർ, സാമൂഹ്യ പ്രവർത്തകരായ എംവി ഷൗക്കത്തലി, മുഹ്സിൻ പറമ്പത്ത് തുടങ്ങിയവർ സന്ദർശിച്ചു.