നദിയില്‍ മൃതദേഹം ഒഴുകിയെത്തുന്ന സംഭവം ; കേന്ദ്രസര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലും, ബീഹാറിലും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശൊഖാവത്ത് ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് സംസ്ഥാനങ്ങളും പരസ്പരം പഴിചാരുന്ന അവസ്ഥയാണ് ഇപ്പോള്‍ . ഉത്തര്‍പ്രദേശിന് നിന്നാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നതെന്ന് ബീഹാര്‍ ആരോപിക്കുമ്പോള്‍, ബീഹാറിലെ ബക്സറില് നിന്നാണന്ന് ഉത്തര്‍പ്രദേശും ആരോപിക്കുന്നു.എന്നാല്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.