പുല്ലൂർ പൊള്ളക്കടയിൽ കരി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട്മറിഞ്ഞു
കാഞ്ഞങ്ങാട് :പുല്ലൂർ. പൊള്ളക്കട ദേശീയ പാതയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
മംഗലാപുരത്തു നിന്നും കരി കയറ്റി തലശ്ശേരിയിലേക്കു പോവുകയായിരുന്ന കെഎൽ 42 എൽ 2543 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത് ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാത പൊള്ളക്കടയിൽ ലോറി നിയന്ത്രണം വിട്ട് തലകിഴായി മറിയുകയായിരുന്നു.
ലോറിയ്ക്കുള്ളിൽ കുടുങ്ങിയ
ഡ്രൈവർ തലശേരി സ്വദേശി ജോഷിയെ ഇതു വഴി കോവിഡ് രോഗിയേയും കയറ്റി ടാറ്റാ ആസ്പത്രിയിലേക്കു പോവുകയായിരുന്ന 108 ആംബുലൻസ് ജീവനക്കാരനും സിവിൽ ഡിഫൻസ് അംഗവുമായ രാജേഷാണ് രക്ഷിച്ചത് ആംബുലൻസ് നിർത്തി ലോറിയുടെ ചില്ല് തകർത്ത് ജോഷിയെ പുറത്തെടുത്തു .ഇദ്ദേഹത്തെ റോഡരികിൽ ഇരുത്തി മഹാമാരി രൂക്ഷമായതിനാൽ ആരും തന്നെ ഇദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കാൻ തയ്യാറായില്ല. രാജേഷ് ഉടൻ തന്റെ കാഞ്ഞങ്ങാട് തോയമ്മലിലെ സഹപ്രവർത്തകരും സിവിൽ ഡിഫൻസ് അംഗങ്ങളുമായ കിരൺ , അതുൽ എന്നിവരെ വിവരം അറിയിച്ചു അവർ ഉടൻ ഇരുചക്രവാഹനത്തിൽ പൊള്ളക്കടയിൽ എത്തി ജോഷിയെ ബൈക്കിന്റെ നടുവിൽ ഇരുത്തി ജില്ല ങ്ങ ശുപത്രിലെത്തിക്കുകയായിരുന്നു.