കോവിഡ് രോഗികൾക്കായി വാഹനമൊരുക്കി ഡിവൈഎഫ്ഐ കിനാനൂർ മേഖല കമ്മിറ്റി.
കരിന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്നേഹ വണ്ടിയുമായി ഡിവൈഎഫ്ഐ കിനാനൂർ മേഖല കമ്മിറ്റി.
സ്നേഹ വണ്ടി യുടെ ഫ്ലാഗ് ഓഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിർവ്വഹിച്ചു . വാർഡ് മെമ്പർമാരായ ഷൈജമ്മ ബെന്നി, അജിത്ത്കുമാർ . ബ്ലോക്ക് സെക്രട്ടറി കെ.എം വിനോദ്, എം.വി രതീഷ് , കെ രാജൻ (L C സെക്രട്ടറി ചാർജ് ), മേഖല കമ്മറ്റി അംഗങ്ങളായ കൃപേഷ്, ഗോപി എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറി വിജിനേഷ് പി.ടി സ്വാഗതം പറഞ്ഞു പ്രസിഡന്റ് സിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല കമ്മറ്റി അംഗം ഗോപി യാണ് വണ്ടി വിട്ടുതന്നത്