നന്മമര തണലില്‍ അഭിനവ് സൈക്കിള്‍ ചവിട്ടി
കാഞ്ഞങ്ങാട്: അഭിനവിൻ്റെ സൈക്കിൾ എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ ഭണ്ഡരാ പെട്ടി കഴിഞ്ഞ ദിവസം വാക്സിൻ ചാലഞ്ചിന് നൽകിയിരുന്നു.ഇത് വാർത്തയായപ്പോൾ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന നന്മ മരം പ്രവർത്തകർ അഭിനവിന് സൈക്കിൾ വാങ്ങി നൽകാൻ തയ്യാറാവുകയായിരുന്നു. സൈക്കിളുമായി നന്മ മരം പ്രവർത്തകർക്കൊപ്പം എത്തിയപ്പോൾ അഭിനവിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. കളിച്ചും ചിരിച്ചും സൈക്കിൾ ചവിട്ടിയുള്ള യാത്രയും എല്ലാവർക്കും പ്രചോദനമാവട്ടെയെന്ന് ആശംസിക്കുന്നു. ഒപ്പം നന്മ മരത്തിൻ്റെ അണിയറ ശിൽപ്പികളെയും അഭിനന്ദിക്കുന്നു.