കുമ്പളയില്‍ വൈദ്യുതി മുടക്കംകെഎസ്ഇബി ഓഫീസിന് മുന്നില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദീഖിന്റെ കുത്തിയിരിപ്പ് സമരം
കുമ്പള: കുമ്പള, മൊഗ്രാല്‍ തുടങ്ങിയ ഭാഗങ്ങളില്‍ പെരുന്നാൾ തലേന്ന് രാത്രി നിലച്ച വൈദ്യുതി പെരുന്നാള്‍ ദിനമായ ഇന്നലെയും ഹസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം.. നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.
വൈദ്യുതി ഓഫീസിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അവധിയാണ്.
ജീവനക്കാരുടെ കുറവ് കാരണം വൈദ്യുതി ബന്ധം ശരിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം നാട്ടുകാര്‍ വൈദ്യുതി ഇല്ലാത്ത സംഭവം
നിരവധിതവണ ഫോണില്‍ വിളിച്ച് വൈദ്യുതി ഓഫീസില്‍ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ് കെഎസ്ഇബി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധം കടുപ്പിച്ചു. ജില്ലാ കലക്ടര്‍ ഇടപെട്ട് ഉടന്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് അധികൃതർ ഉണർന്നത്.