മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു
കൊച്ചി:മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചി മുന്‍ മേയറും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്.ആര്.എം റോഡിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.എം ഹംസകുഞ്ഞ് മട്ടാഞ്ചേരി മുന്‍ എം.എല്‍.എ കൂടിയാണ്. 1973ല്‍ കൊച്ചി കോര്പ്പറേഷന് മേയര്‍ ആയിരുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന്, ജി.സി.ഡി.എ അതോറിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. ഒരു മകനും മകളുമുണ്ട്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തോട്ടത്തുംപടി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.