നടന് പി.സി ജോര്‍ജ്ജ് അന്തരിച്ചു
കൊച്ചി: വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് പി.സി.ജോര്‍ജ് അന്തരിച്ചു. 74 വയസുണ്ട്. വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്‍. പൊലീസിലിരിക്കെ അംബ, അംബിക, അംബാലിക തുടങ്ങിയ സിനിമയിലൂടെ നടനായ ജോര്‍ജ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി. ആയാണ് വിരമിച്ചത്. ഇന്നലെ, ചാണക്യന്, ആയിരപ്പറ, സംഘം, ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി 78 സിനിമകളില്‍ അഭിനയിച്ചു.