ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പെരുന്നാൾ സാന്ത്വന സ്പർശവുമായി സുന്നീ സംഘടനകൾ
ബദിയടുക്ക: ഉക്കിനടുക്കയിലുള്ള ഗവ.മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്കും ജീവനക്കാർക്കും ബദിയടുക്ക സോൺ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ഫ്രൂട്ട്സ് വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ എച്ച് മാസ്റ്റർ, സോൺ ഭാരവാഹികളായ എ കെ സഖാഫി, ഇക്ബാൽ കന്യാന, സാന്ത്വനം സെക്രട്ടറി സിദ്ധീഖ് ഹനീഫി, ഫൈസൽ നെല്ലിക്കട്ട, ജി സി സി സെക്രട്ടറി കെ എം എ സത്താർ കോരിക്കാർ, ലത്തീഫ് പള്ളത്തടുക്ക,അലി ഉക്കിനടുക്ക,മജീദ് നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിച്ചു