കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്നു ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഈ മാസം 31 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനാലാണ് നടപടി. കൊച്ചുവേളി-മംഗളൂരു, കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകളെന്ന് റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിച്ചു.