ഓക്സിജൻ ടാങ്കറുകൾ ഓടിക്കാൻ ഇനി കെ എസ് ആർ ടി സി ഡ്രൈവർമാർ
തിരുവനന്തപുരം : ഓക്സിജൻ ടാങ്കറുകൾ ഓടിക്കാൻ ഇനി കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍. നിലവിലെ സാഹചര്യം പരിഗണിച്ച് ഡ്രൈവർമാർ ഇതിനു സന്നദ്ധത അറിയിക്കുകയായിരുന്നു.
പാലക്കാട് ഡിപ്പോയില്‍ നിന്നും 35 ഉം എറണാകുളത്തുനിന്നും 25 ഡ്രൈവര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ടാങ്കറില്‍ കൊണ്ടുവരുന്ന ഓക്സിജന്‍ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മര്‍ദത്തില്‍ പകര്‍ത്തണം. ഇതിനാവശ്യമായ പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് നല്‍കും.
പാലക്കാട് കഞ്ചിക്കോടാണ് പ്രധാന പ്ലാന്റുള്ളത്. അടിയന്തര സാഹചര്യം വന്നതോടെ കമ്പനിയുടെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ടാങ്കറുകള്‍ ഓടിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാന്റില്‍നിന്നും വീണ്ടും ഓക്സിജന്‍ നിറച്ച് അടുത്തൊരു സ്ഥലത്തേക്ക് ഉടന്‍ എത്തിക്കേണ്ടിവരുന്നുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കെ എസ് ആർ ടി സി ഡ്രൈവർമാരെ ഈ ജോലിക്ക് നിയോഗിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പകരമായും കോര്പ്പറേഷന് ഡ്രൈവര്‍മാര്‍ ചുമതലയേറ്റിട്ടുണ്ട്.