പിറന്നാൾ സമ്മാനം വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന നൽകി ഫാത്തിമാ ജെസാ
കാഞ്ഞങ്ങാട് :പിറന്നാൾ ദിനത്തിൽ കോവിഡ് പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ഫാത്തിമാ ജെസാ.കാഞ്ഞങ്ങാട് കേന്ദ്രിയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയായ ഫാത്തിമാ ജെസാ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ പിറന്നാളിനും സാമൂഹ്യ പ്രവർത്തനത്തിനായി പിറന്നാൾ സമ്മാനം വേണ്ടെന്ന് വെച്ച് സാമൂഹ്യ സേവനത്തിനായി രംഗത്ത് വരുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ സഹ ജിവികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളിലും മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിൽ ചാലഞ്ചലിലും ആകൃഷ്ടയായാന്ന് ആരുടെയും പ്രേരണ കൂടാതെ തന്നെ എട്ടാം ക്ലാസ്സ്കാരിയുടെ ചാലഞ്ച് .താൻ സ്വരൂ ക്കൂട്ടിയ ഭണ്ഡാര പെട്ടിയിലെ 5828രൂപ
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത മുഖേനയാണ് വാക്സിൻ ചാലഞ്ചിലക്ക് നൽകിയത്