നടന് കൈലാസ് നാഥ് കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍
കൊച്ചി: സിനിമാ സീരിയല്‍ താരം കൈലാസ്നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് ഇപ്പോള്‍ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന് നോണ്‍ ആലക്കഹോളിക് ലിവര്‍ സിറോസിസ് ആണെന്നും കരള്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും കുടുംബം പറയുന്നു.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് ബൈപ്പാസ് സര്‍ജറി നടത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും മെയ് ആറിന് ആന്തരിക രക്തസ്രവം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരുപാട് പരമ്പരകളിലും സിനിമകളിലും കൈലാസ് നാഥ് അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ഒരു സ്വകാര്യ ചാനലിന് പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു താരം. തമിഴിലും മലയാളത്തിലും കന്നഡയിലുമായി ഏതാണ്ട് 160 ഓളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൈലാസ് നാഥ്.