വേനൽ മഴയിൽ കാഞ്ഞങ്ങാട്ട് കനത്ത നാശം,
വൈദ്യുതി വിതരണം താറുമാറായി
കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും വൻ നാശം
കാഞ്ഞങ്ങാട് നഗരസഭയിലെ ആറങ്ങാടി കോട്ടക്കടവിൽ 11 Kv വൈദ്യുത ലൈനിലെ തൂണുകൾ പൊട്ടിവീണു.ഈ പ്രദേശത്തു വൈദ്യുതബന്ധം നിലച്ചു.കനത്ത മിന്നലിൽ പ്രദേശത്തെ പല വീടുകളിലേയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു.
കാറ്റിൽ കൃഷി നാശം സംഭവിച്ചതായും നാട്ടുകാർ പറഞ്ഞു.