കാസര്‍കോട്ടേക്ക് ഓക്സിജനുമായി വന്ന ലോറി ചെറുവത്തൂരിൽ അപകടത്തില്‍പ്പെട്ടു
സിലിണ്ടറുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ട് ഡിവൈഎഫ്ഐ മാതൃകയായി
ചെറുവത്തൂർ:മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും കാസർകോട് മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുമായി വന്ന ലോറി നാഷണൽ ഹൈവേ ചെറുവത്തൂർ ഞാണംകൈ വളവിൽ ജെ.കെ റെസിഡൻസിക്കു സമീപം അപകടത്തിൽപ്പെട്ടു. ഇടിയും മിന്നലുമടക്കം കോരിച്ചൊരിയുന്ന മഴയത്തുതന്നെ അതിൽ നിന്നുള്ള മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ വേറൊരു വാഹനത്തിൽ കയറ്റി ഓക്സിജൻ സപ്ലൈ സുഗമമാക്കാൻ വേണ്ടി പ്രയത്നിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി. കാടുവക്കാട് യൂണിറ്റിലെ ദിലീപ്, സഞ്ജയ് ബാബു അഭിജിത്ത്, അരുൺ, അഖിൽ ഉൾപ്പെടെയുള്ള വരാണ് സമൂഹത്തിന് മാതൃകയായത് ഇവരെ ഡിവൈഎഫ്ഐ ജില്ലാ സെക്രടറി സി ജെ സജിത്ത് അഭിനന്ദിച്ചു