കോടതിയുടെ പരാമര്‍ശങ്ങള്‍…
ആരാധിക്കാനുള്ള എല്ലാവരുടേയും അവകാശം ഉറപ്പ് വരുത്തണം
എല്ലാവര്ക്കും പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും അവകാശമുണ്ട്
അടുത്ത മുപ്പത് മിനിറ്റില്‍ നിങ്ങള്‍ക്ക് വിധിയുടെ പൂര്‍ണചിത്രം കിട്ടുമെന്ന് ചീഫ് ജസ്റ്റിസ്
അയോധ്യ കേസില്‍ ഏകകണ്ഠ വിധി: ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും എല്ലാവര്ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ്
ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ ഉടമസ്ഥത തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി.
കേസില്‍ ഒരൊറ്റ വിധിയെന്ന് സൂചന. അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് കേസില്‍ സ്വീകരിച്ചിരിക്കുന്നു. ഇതോടെ കേസില്‍ ഏകകണ്ഠമായ വിധി വരുമെന്ന് ഉറപ്പായി.