മത്സ്യ കൃഷിയിലും മാതൃകയായി അണിഞ്ഞയിലെ യുവ കർഷകർ
കാസർകോട് :കൃഷിയിൽ അനുകരണീയ പ്രവർത്തനങ്ങൾ നടത്തുന്ന ചെമ്മനാട് അണിഞ്ഞയിലെ യുവകർഷകർ മത്സ്യകൃഷിയിലും മികച്ച വിളവെടുത്ത് നാടിന്റെ ശ്രദ്ധാകേന്ദ്രമായി.കേരള സർക്കാർ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ചുവട് പിടിച്ചാണ് ഇവർ മത്സൃകൃഷിയിൽ ഒരു കൈ നോക്കാനിറങ്ങിയത്. ഗ്രാമം പ്രോഗ്രസ്സീവ് അഗ്രി ഗ്രൂപ്പ് എന്ന കൂട്ടായ്മയിൽ ഇവർ പദ്ധതികൾ പ്രാവർത്തികമാക്കി ഗ്രാമംഫ്രഷ് എന്ന ബ്രാൻഡിൽ തങ്ങളുടെ സ്വന്തം ഉല്പന്നങ്ങൾ ആളുകൾകളിലേക്ക് എത്തിക്കുകയാണ്.
ബയോഫ്ളോക് എന്ന ശാസ്ത്രീയ മത്സ്യകൃഷി രീതി അവലംബിച്ച് ഗുണമേന്മയേറിയ തിലാപ്പിയ മത്സ്യമാണ് കൃഷിയിറക്കിയത്. ആറുമാസത്തെ ശാസ്ത്രീയപരിചരണത്തെ തുടർന്ന് ഇന്ന് നടന്ന വിളവെടുപ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻഡ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ടി ജാനകി സംബന്ധിച്ചു.പി കെ രെജീഷ്,
എം മണികണ്ഠൻ,
ഇ.ശ്രീരാജ് എന്നീ യുവകർഷകരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.നാട്ടുകാരും നല്ല പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.ശുദ്ധമായ ഭക്ഷ്യവിളകൾ ആളുകൾക് ലഭ്യമാക്കുന്നതിന് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഈ യുവകർഷക കൂട്ടായ്മയുടെ തീരുമാനം.