രാവണേശ്വരത്തിന് സമീപം വൻ മദ്യവേട്ട
ഒളിച്ചുവെച്ച മദ്യശേഖരമാണ് പിടികൂടിയത്
കാഞ്ഞങ്ങാട് : രാവണശ്വരം പെരളത്ത് വൻ മദ്യവേട്ട’
ഹൊസ്ദുർഗ് പോലീസ് നടത്തിയ റെയ്സിൽ 2500 കുപ്പിയോളം മദ്യം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ളപോലീസ് സംഘമാണ് റെയ്ഡ് നടത്തിയത് 63 പെട്ടികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം
ജില്ലയുടെ വിവിധ മേഖലകളിലേക്ക് മദ്യം ഇവിടെ നിന്ന് വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.ഇതിൻ്റെയടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ റെയ്ഡ് നടത്തിയത്.